വർണ്ണഫലകത്തിൽ
ചായം കൂട്ടുന്നു
ആകാശം
വെയിലിൻ
നിഴൽ ചിത്ര രചന
ഇലകളിൽ
പരന്നൊഴുകുന്ന
നിറങ്ങൾ
മനസ്സിൽ
പരിഭവം മറച്ച്
മാഞ്ഞു പോകുന്നൊരു
അന്തി വെയിൽ
പിറക്കാതെ പോയ
ചിത്രങ്ങൾ
മങ്ങിയ നിലാവിന്റെ
മടിയിൽ
ഹൃദയ തുടിപ്പ്
നഷ്ടപ്പെട്ട
ഗർഭ ചിദ്രത്തിന്റെ
ശേഷിപ്പുകൾ പോലെ
ചിന്നിയും ചിതറിയും
എഴുതുന്നു മായ്ക്കുന്നു ചിത്രങ്ങള്‍!
മറുപടിഇല്ലാതാക്കൂമങ്ങിയ നിലാവിന്റെ മടിയിലും നിറങ്ങള്‍.
മറുപടിഇല്ലാതാക്കൂനല്ല വരികള്‍.
ചായങ്ങള്‍..
Ajith Bai..
മറുപടിഇല്ലാതാക്കൂRamji....
മറുപടിഇല്ലാതാക്കൂപിറക്കാതെ പോയ
മറുപടിഇല്ലാതാക്കൂചിത്രങ്ങളുടെ അവശേഷിപ്പുകൾ...
നല്ല വരികള്‍
മറുപടിഇല്ലാതാക്കൂThanks muralyettaa..thanks sree
മറുപടിഇല്ലാതാക്കൂ