2014, ജൂലൈ 14, തിങ്കളാഴ്‌ച

തൃഷ്ണ






ഒരു മരം 
തിങ്ങുന്ന പച്ചച്ച ഇലകളിൽ 
തെളിയുന്ന ഞെരമ്പുകൾ 
അത് വഹിച്ച പൂക്കൾക്ക് 
എങ്ങും കണ്ടിട്ടില്ലാത്ത നിറങ്ങൾ 
മരത്തിൽ മാത്രം തങ്ങി നിന്ന സുഗന്ധത്തിൽ 
ബോധം അർദ്ധ സുഷുപ്തിയിലേക്ക് മറഞ്ഞു. 
വേരുകളിലൂടെ ഊർന്നിറങ്ങിയപ്പോൾ 
ആഴങ്ങൾക്കും എത്താൻ പറ്റാത്ത ആഴത്തിൽ 
ഒരു വിത്ത് 
ഗർഭപാത്രത്തിന്റെ ചൂടിലേക്ക് 
അതിസൂക്ഷ്മം അതെടുത്തുവയ്ക്കാൻ 
വെമ്പൽ കൊണ്ട 
ആത്മാവിനെ കെട്ടിയിട്ട്
വെറും ഒരു ശരീരത്തിന്റെ 
സങ്കുചിതമായ സ്വാർത്ഥതയിൽ 
അഭയം തേടുകയാണൊരു തൃഷ്ണ

4 അഭിപ്രായങ്ങൾ:

  1. എങ്ങും കണ്ടിട്ടില്ലാത്ത നിറങ്ങളാ‍ണ്!

    മറുപടിഇല്ലാതാക്കൂ

  2. സങ്കുചിതമായ സ്വാർത്ഥതകളാൽ
    ആത്മാവിനെ കെട്ടിയിട്ട് വെറും ഒരു
    ശരീരത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടി പാഴ്പെടുന്ന ഇന്നത്തെ ജീവിതാവസ്ഥകളുടെ ഒരു നേർക്കാഴ്ച്ച ...!

    ‘അഭയം തേടുന്ന തൃഷ്ണ‘

    മറുപടിഇല്ലാതാക്കൂ
  3. എവിടെയും തൃപ്തി ലഭിക്കാത്ത പരാക്രമങ്ങള്‍....

    മറുപടിഇല്ലാതാക്കൂ