2013, ജൂൺ 1, ശനിയാഴ്‌ച

ഉണ്ണ്യമ്മഉണ്ണ്യമ്മ പോവാത്രേ ! എന്റെ ചായകുടി മുട്ടി. അത്രന്നെ! ഞാൻ അവധിക്കു നാട്ടിൽ ചെല്ലുമ്പോൾ ഉണ്ണ്യമ്മ ഉണ്ടാകും അവിടെ. എനിക്ക് അവധിക്കാലമാണെന്ന് കരുതി ഉണ്ണ്യമ്മക്ക് ഒഴിവുണ്ടാവണ്ടേ! ഉണ്ണ്യമ്മക്ക് ജോലിക്ക് പോകണം, രാവിലെ പോയാൽ വൈകിയാണ് തിരിച്ചെത്തുക. അതിരാവിലെ എഴുന്നേറ്റു ഞാൻ കാതോർക്കും, ഉണ്ണ്യമ്മ എഴുന്നേറ്റുവോ ആവോ! ഇല്ല..എഴുന്നേറ്റിട്ടില്ല . അപ്പോ ചായക്കു ഇനിയും കാത്തിരിക്ക്യെന്നെ! എനിക്ക് ചായ ഉണ്ടാക്കാൻ അറിയാഞ്ഞിട്ടാ ണെന്നാണോ വിചാരം? ഞാനും ചായ ഉണ്ടാക്കും പക്ഷെ ഉണ്ണ്യമ്മയുടെ ചായയുടെ സ്വാദുണ്ടാവില്ല. അതാണ്‌ രാവിലെയും വൈകീട്ടും ഞാനീ കാത്തിരിക്കുന്നത്. ഉണർന്നൂന്നു കണ്ടാൽ ഞാൻ പറയും, ഉണ്ണ്യമ്മേ , നല്ല കടുപ്പത്തിലൊരു ചായ. തിരക്കിനിടയിലും ഉണ്ണ്യമ്മ എനിക്കുള്ള ചായയുമായി എന്റെ മുറിയിലെത്തും. നാലുമണിക്കുള്ള ചായക്കും ഇതുതന്നെ കഥ. വഴിയിലേക്ക് കണ്ണും നട്ടിരിക്കും ഞാൻ . നാലും കഴിഞ്ഞു അഞ്ചു മണിയാവും ഉണ്ണ്യമ്മ വരാൻ. എന്നാലും ഞാൻ ചായ ഉണ്ടാക്കില്ല. ആർക്ക് വേണം വാട്ട ചായ! പടി തുറക്കുന്ന ശബ്ദം കേട്ടാൽ എനിക്ക് ഉണർവായി. ഉടനെ കിട്ടുമല്ലോ ഉണ്ണ്യമ്മയുടെ ചായ, കറുമുറെ കൊറിക്കാൻ എന്തെങ്കിലും കൂടെ കാണും. ഈ സമയത്താണ് ഞങ്ങൾ ഏഷാംകൃതി പറഞ്ഞു കുടു കുടെ ചിരിക്കുക. ചിലപ്പോ ചിരിക്കാൻ മാത്രം ഒന്നുമുണ്ടാവില്ല , എന്നാലും വെറുതെ അങ്ങട് ചിരിക്ക്യന്നെ. എന്താപ്പോത്ര ചിരിക്ക്യാൻ? ലളിതമ്മ ചോദിക്കും. ഞങ്ങൾ അപ്പോഴും ക ക ക എന്ന് ചിരിക്കും. ഒന്നും മനസിലായില്ലെങ്കിലും ലളിതമ്മയും കൂടെ ചിരിക്കും. ഇനീപ്പോ എനിക്കാരു ചായ ഉണ്ടാക്കി തരും? ഉണ്ണ്യമ്മ പോവാത്രേ! ഉണ്ണ്യമ്മേടെ പുതിയ വീട്ടിലേക്ക്.

5 അഭിപ്രായങ്ങൾ:

 1. വഴിയിലേക്ക് കണ്ണും നട്ടിരിക്കും ഞാൻ . നാലും കഴിഞ്ഞു അഞ്ചു മണിയാവും ഉണ്ണ്യമ്മ വരാൻ. എന്നാലും ഞാൻ ചായ ഉണ്ടാക്കില്ല. ആർക്ക് വേണം വാട്ട ചായ! പടി തുറക്കുന്ന ശബ്ദം കേട്ടാൽ എനിക്ക് ഉണർവായി. ഉടനെ കിട്ടുമല്ലോ

  മറുപടിഇല്ലാതാക്കൂ
 2. അജ്ഞാതന്‍2013, ഓഗസ്റ്റ് 4 9:42 AM

  ithra kaalam sughichille..nalla chayayum biriyaniyum okke aayi...ini unniamma kettyonu nalla chaya undakki kodukkatte..vava nall chaya undakkan padikkootto..

  മറുപടിഇല്ലാതാക്കൂ
 3. ഇനിപ്പൊ ചായ കുടിക്കാൻ എന്താ ചെയ്യാ.. അടുത്തൊന്നും ചായപ്പീടിക ഇല്ലേ..
  ഒരൊന്നന്നര മീറ്ററ് ചായ പോയി വാങ്ങിപ്പിക്കാൻ ആരുംല്യേ..

  മറുപടിഇല്ലാതാക്കൂ