2013, ജൂൺ 12, ബുധനാഴ്‌ച

ഡ്രോയര്‍ചരിതംഎന്‍റെ ഷര്‍ട്ടിനു ഒരു കുടുക്ക് തുന്നിത്താടോ”...വാഷിങ്ങ് മെഷീനിൽ കിടന്നുള്ള കെട്ടുപിണച്ചിലിനിടയിൽ , ഷർട്ടിൽ നിന്നും ഇളകി നിന്നിരുന്ന ഒരു ബട്ടൺ അതിന്റെ പാട്ടിനു പോയിട്ടു കുറച്ചുകാലമായി. അതെടുത്ത് നിവർത്തിക്കൊണ്ട്, കുടുക്ക് വയ്ക്കാൻ ഭർത്താവ് അഭ്യർത്ഥിക്കുന്നത് ഇത് നാലാം തവണയാണ്. “വല്ല്യ എലിസബത്ത്‌“ടെയിലര്‍” ആണെന്നാണല്ലോ ഭാവം. ഇരുപതുവര്‍ഷത്തിനിടയില്‍ ഒരിക്കലെങ്കിലും താന്‍ ഒരു ബട്ടന്‍ തുന്നി തന്നിട്ടുണ്ടോ എനിക്ക്?”“തുന്നാന്‍ മാത്രം പറയരുത്, എനിക്കു മടിയാണ്.” പതിവുപോലെ ഞാൻ ഒഴിവുകഴിവു പറഞ്ഞു,


“സൂചീം നൂലും കോര്‍ക്കാനെങ്കിലും അറിയ്വോ ആവോ ഭവതിക്ക്!!” പരിഭവമുണ്ട് സ്വരത്തിൽ. ന്നിട്ടും എന്റെ കുഴിമടി ദയകാണിക്കാൻ കൂട്ടാക്കിയില്ല.


“ഹും..... സൂചിയെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്‌, അഞ്ചാറുവര്‍ഷം ഡ്രോയറ് തുന്നാന്‍ നടന്ന എന്നോടാണോ കളി?” ഞാന്‍ പിറുപിറുത്തു.നൂലും സൂചിയും കാണുമ്പോള്‍ ഓര്‍മ്മ വരിക പഴയ ഡ്രോയര്‍ ചരിതമാണ്. നാലാം ക്ലാസ്സിലെ തുന്നല്‍ ടീച്ചറാണ് ആദ്യമായി തുന്നാന്‍ പഠിപ്പിച്ചത്. അഞ്ചാം ക്ലാസ്സില്‍ ചെന്നപ്പോള്‍ അളവെടുത്തു വെട്ടി തുന്നാനും തുടക്കമിട്ടു. കാഴ്ച്ചക്കുറവുള്ളവര്‍ സൂചിയില്‍ നൂല് കോര്‍ക്കാന്‍ ശ്രമിക്കുന്ന പോലെയുള്ള തുന്നല്‍ ടീച്ചറുടെ ചുളിഞ്ഞ മുഖമൊന്നു ദര്‍ശിച്ചാല്‍ത്തന്നെ തുന്നലിനോട് വിരക്തി താനേ വരും.. അമ്മ പറഞ്ഞിട്ടാണ് ഞാന്‍ ഡ്രോയിങ്ങിനു പകരം തുന്നല്‍ എടുത്തത്‌. പെങ്കുട്ട്യോളായാല്‍ അത്യാവശ്യം തുന്നല്‍ അറിഞ്ഞിരിക്കണമെന്നാണ് അമ്മയുടെ പക്ഷം. അമ്മയ്ക്കിനി അതിന്റെ സമാധാനക്കേട്‌ വേണ്ട!!“ ഹെം” എന്ന വാക്ക് കുറുനാക്കുപയോഗിച്ചു ഇടയ്ക്കിടയ്ക്ക് പറഞ്ഞുകൊണ്ട് ടീച്ചര്‍ ഞങ്ങളെ ഹെമ്മിംഗ് ചെയ്യാന്‍ പഠിപ്പിച്ചു. ഒരുമാസം കഴിഞ്ഞപ്പോള്‍ പറഞ്ഞു:


“അടുത്താഴ്ച്ച എല്ലാവരും ഡ്രോയര്‍ തയിക്കാനുള്ള തുണി കൊണ്ട് വരണം”.
കൊടകര പോയി ഒരു തുണിക്കടയില്‍ നിന്നും അമ്മ എനിക്കൊരു മീറ്റര്‍ കള്ളിത്തുണി വാങ്ങിത്തന്നു, കള്ളിസൌസര്‍ ആവട്ടെ! കുറയ്ക്കണ്ട! കൂടെ തുന്നാനുള്ള സൂചിയും പല കളറിലുള്ള നൂലുകളും. നീളത്തില്‍ ചുറ്റിയ നൂലുകള്‍ക്ക്‌ നടുവിലെ കടലാസ്സു ബെല്‍റ്റ്‌ ഊരിയാല്‍ പിന്നെ നൂല് കെട്ടുപിണയാതെ നോക്കുന്നത് ശ്രമകരം. എല്ലാം ഒരു ചെപ്പില്‍ ഒതുക്കി വച്ചു ക്ലാസ്സിലേക്ക് കൊണ്ടുപോയി.“ഡ്രോയര്‍ നിനക്കോ നിന്‍റെ അച്ഛനോ?” രണ്ടു മീറ്റര്‍ തുണി കൊണ്ടുവന്ന ഒരു കുട്ട്യോടാണ് ചോദ്യം. ടീച്ചറുടെ മുഖം ഒന്നുകൂടി ചുളിഞ്ഞു.
ഞാന്‍ ചിരിയമര്‍ത്തി.

“ചിരിക്കണ്ട, ഞാന്‍ രണ്ടു ഡ്രോയര്‍ തുന്നും” കുട്ടിയുടെ വാക്കുകളില്‍ നാണക്കേട്‌ മുഴച്ചു നിന്നു.


“രണ്ടോ, നാലോ വേണമെങ്കില്‍ പത്തോ തുന്നിക്കോളൂ എനിക്കിപ്പെന്താ...” ഞാന്‍ തിരിഞ്ഞിരുന്നു.ടീച്ചര്‍ കസേരയിലിരിക്കും. ഞങ്ങള്‍ ഓരോരുത്തരായി അടുത്തേക്ക് ചെല്ലണം. തുണി മേശപ്പുറത്ത് മടക്കിയിട്ടു പെന്‍സില് കൊണ്ട്, പറയുന്നത്പോലെ അടയാളപ്പെടുത്തണം. “കൃ കൃ കൃ” എന്ന ശബ്ദത്തോടെ മുറിക്കാന്‍ മാത്രം ടീച്ചര്‍ സഹായിക്കും.


“അടുത്ത ക്ലാസ്സു മുതല്‍ ഹെമ്മിംഗ് തുടങ്ങണം” ടീച്ചര്‍ പറഞ്ഞു.
“ആദ്യം തുണിയുടെ വശങ്ങള്‍ ചേര്‍ത്തു തുന്നണം.അരയില്‍ പിടിപ്പിക്കാന്‍ നീളത്തിലൊരു കഷണം തുണി വേറെ. അതിനകത്തിടാന്‍ ഉരുട്ടിതുന്നി മറിച്ചിട്ട ഒരു വള്ളി. അവസാനം അരികുവശം മടക്കി “ഹെം” ചെയ്യണം”.
ഹോ! ഡ്രോയറും ഡ്രോയിങ്ങും തമ്മിലെന്തൊരു അന്തരമപ്പാ ..!. ഡ്രോയിങ് പഠിച്ചാ മത്യായിരുന്നു എന്ന് ഇതിനോടകം ഒരു പതിനായിരം പ്രാവശ്യമെങ്കിലും ഞാൻ മനസ്സിൽ പറഞ്ഞുകാണും.പച്ച ഡ്രോയറു ചോപ്പനൂലിട്ട് തുന്നിയതിന്‌ സുചിത്രയ്ക്കു ചെവിയിൽ നല്ല തിരുമ്പു കിട്ടീത് കണ്ടപ്പോൾ എന്നിലെ തുന്നൽക്കാരി സട കുടഞ്ഞെണീറ്റിരുന്നു..
ഹെമ്മലും ഉരുട്ടലും മറിക്കലുമൊക്കെയായി ഒരു കൊല്ലം! ന്നിട്ടും തീർന്നോ ! എവിടെ! കൊല്ലം മുഴുവനും തുന്നിയിട്ടും ഒരുകാലു മാത്രമേ കഴിഞ്ഞുള്ളൂ. മറ്റേ കാല്‍ വീട്ടില്‍ കൊണ്ടുപോയി അവധിക്കാലത്ത്‌ തുന്നിക്കോളാന്‍ പറഞ്ഞു. പിന്നേ.....അവധിക്കാലത്ത്‌ ഡ്രോയര്‍ തുന്നലല്ലേ എന്റെ പണി! ടീച്ചർക്കതു പറഞ്ഞാ മതി !ഇത് അഞ്ചിലെ ചരിത്രം.


ഹൈസ്കൂളില്‍ ചേര്‍ന്നപ്പോള്‍ അവിടെയും വന്നു ഡ്രോയര്‍! കള്ളി തുണിയിൽ നിന്നും പുള്ളിത്തുണിയിലേക്കു മാറിയത് മാത്രം മെച്ചം ! എന്‍റെ പരിചയ സമ്പന്നത ആരോടും വിളമ്പാതെ ഞാന്‍ തുന്നലില്‍ മുഴുകിയെങ്കിലും മുഴുവനാക്കാത്ത ഡ്രോയറുമായി വീണ്ടും ഒരു അവധിക്കാലം കടന്നുപോയി. അടുത്ത വര്‍ഷങ്ങളില്‍ തുന്നലുണ്ടായിരുന്നില്ല. രക്ഷപ്പെട്ടു! ശിഷ്ടകാലം സൂചിയും നൂലും പാതി തുന്നിയ തുണിയും ചായ്പ്പിന്റെ മൂലേല്, ആർക്കും വേണ്ടാതെ പരുങ്ങിക്കിടന്നു...എന്തിനു ഞാൻ പിന്നെയും തുന്നലിൽ തൂങ്ങിയെന്നെനിയ്ക്കറിയില്ല, ഡിഗ്രി റിസള്‍ട്ട്‌ കാത്തിരിക്കുന്ന വേളയില്‍ ചുരിദാര്‍ തയ്‌ക്കാൻ പഠിക്കാമെന്ന വ്യാമോഹത്തോടെ കുറച്ചകലെയുള്ള കന്യാസ്ത്രീ മഠത്തിൽ ചേര്‍ന്നു. അത്യാവശ്യം തുന്നൽ അറിയുന്നതല്ലേ! നേരെ ചുരിദാറിലേക്കു സ്ഥാനക്കയറ്റം കിട്ടൂലോ എന്നൊക്കെ ചിന്തിച്ചിരിയ്ക്കുമ്പോൾ എന്റെ മുന്നിലുള്ള മേശയിലേയ്ക്ക് കന്യാസ്ത്രീ വെട്ടിയിടുന്ന ഇളം പിങ്ക് നിറത്തിലുള്ള തുണി കണ്ട്പകച്ചിരിക്കാനേ നിവൃത്തിയുണ്ടായുള്ളൂ... അത് അവന്‍ തന്നെ! ഡ്രോയറ്! ഗതികെട്ടു ഞാന്‍ ചോദിച്ചു, “ ഇ..ഇദ്...ഇതല്ലാതെ നിങ്ങള്‍ വേറൊന്നും പഠിപ്പിക്കില്ലേ?” അവര്‍ പറഞ്ഞു, “തയിക്കാന്‍ പഠിപ്പിക്കുമ്പോള്‍ ആദ്യം തുടങ്ങുന്നത് ഡ്രോയറില്‍ നിന്നാണ്”, “അറിയാമെങ്കില്‍ കുട്ടി ഇത് വേഗം തുന്നി തീര്‍ത്തോളു” ന്നിട്ടാവാം ചുരിദാർ .പഴയ തുന്നൽ ടീച്ചറുടെ ഞെളങ്ങിയ മുഖം ഓർമ വന്നു..വെറുതെയല്ല ആ മുഖം അങ്ങനെയായത്..എത്ര വർഷങ്ങളായി ഡ്രോയർ മാത്രം തുന്നാൻ പഠിപ്പിച്ചോണ്ടിരിയ്ക്കുന്നു! പാവം ലേ! “അരികു തയ്ച്ചു തുടങ്ങിക്കോളൂ കുട്ടീ...വള്ളി ഒടുവിൽ ഉരുട്ടി തൈച്ചാൽ മതി..”
എന്റെ തലയ്ക്കു ചുറ്റും എന്തോ ഉരുണ്ടുകൂടുന്നതായി തോന്നി..


കന്യാസ്ത്രീ അടുത്ത ആൾടെ അടുത്തേയ്ക്കു നീങ്ങി. 


ജീവിതത്തിൽ അന്നോളം തോന്നിയിട്ടില്ലാത്ത ദൃഢനിശ്ചയത്തോടെ ഞാൻ എഴുന്നേറ്റു..


ഹും! എനിക്കിപ്പോ അങ്ങനെ ചുരിദാറു തുന്നാൻ പഠിക്കേണ്ടെങ്കിലോ. നിങ്ങളെന്താ ചെയ്യാ..ആങ്ഹാ..അങ്ങന്യായാലും പറ്റില്ലല്ലോ..! കൊടുത്തകാശു നഷ്ടമായിക്കോട്ടേ എന്നുതന്നെ തീരുമാനിച്ചു ഞാനാ മഠത്തിന്‍റെ പടിയിറങ്ങി. തലയ്ക്കു മുകളിൽ പല്ലിളിയ്ക്കുന്ന ഒറ്റക്കാലന്‍ ഡ്രോയറെ ഞാൻ ആട്ടിപ്പായിച്ചു. 


ഇതിനകം ഭര്‍ത്താവ്, പോയ കുടുക്ക് ഷര്‍ട്ടില്‍ പിടിപ്പിച്ചു കഴിഞ്ഞിരുന്നു. ഞാന്‍ ജാള്യതയോടെ നോക്കിനിന്നു. !

8 അഭിപ്രായങ്ങൾ:

 1. കൊടകര പോയി ഒരു തുണിക്കടയില്‍ നിന്നും അമ്മ എനിക്കൊരു മീറ്റര്‍ കള്ളിത്തുണി വാങ്ങിത്തന്നു, കള്ളിസൌസര്‍ ആവട്ടെ! കുറയ്ക്കണ്ട! കൂടെ തുന്നാനുള്ള സൂചിയും പല കളറിലുള്ള നൂലുകളും. നീളത്തില്‍ ചുറ്റിയ നൂലുകള്‍ക്ക്‌ നടുവിലെ കടലാസ്സു ബെല്‍റ്റ്‌ ഊരിയാല്‍ പിന്നെ നൂല് കെട്ടുപിണയാതെ നോക്കുന്നത് ശ്രമകരം. എല്ലാം ഒരു ചെപ്പില്‍ ഒതുക്കി വച്ചു ക്ലാസ്സിലേക്ക് കൊണ്ടുപോയി.

  മറുപടിഇല്ലാതാക്കൂ
 2. idu vaayichal..jeevidhathil drayer aarum idoola habby.....

  മറുപടിഇല്ലാതാക്കൂ
 3. ഹ്ഹ്ഹ....പാവം ഡ്രോയെര്‍ ! :D

  അസ്രൂസാശംസകള്‍
  http://asrusworld.blogspot.in/

  മറുപടിഇല്ലാതാക്കൂ
 4. ഇവിടെ ആ ഭർത്താവിന്റെ ഗതി തന്നെയെനിക്കും...!
  എനിക്ക് ചിലപ്പോൾ എന്റെ ഭാര്യേടെ വായും കൂടി തുന്നിക്കൂട്ടാൻ തോന്നുംട്ടാ‍ാ കേട്ടൊ ഹാബി

  മറുപടിഇല്ലാതാക്കൂ
 5. കുമാര്യേടത്തി കേള്‍ക്കണ്ട മുരള്യേട്ടാ

  മറുപടിഇല്ലാതാക്കൂ
 6. ഡ്രോയറിന്റെ ഒരു കാല് തുന്നുന്നത് നിങ്ങടെ സ്കൂൾ കരിക്കുലത്തിന്റെ ഭാഗാ?

  മറുപടിഇല്ലാതാക്കൂ