2014 ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

ഉണക്കച്ചില്ല

ഉണങ്ങിയ ചില്ലയെ ഓര്‍ത്ത്
മരം അഗാധമായി ദുഖിച്ചിരുന്നു

ഒരിക്കല്‍ അത് തളിര്‍ക്കുംവരെ
മരം നിശബ്ദതയോളം നേര്‍ത്തു വന്നു

ഒരുനാള്‍ ഉണക്കച്ചില്ല
തളിരിട്ടു പൂവിട്ടു

കൊഴിയാന്‍വയ്യാതെ പൂക്കള്‍
തണ്ടുകളോട് പറ്റിച്ചേര്‍ന്നു

സ്വാതന്ത്ര്യത്തിന്‍റെ മഞ്ഞുതുള്ളികള്‍
അതില്‍ വീണു തിളങ്ങി

ജന്മാന്തരങ്ങളില്‍ വസന്തവും
ഗ്രീഷ്മവും ഹേമന്തവും

ഒരേ ചില്ലയില്‍
പരസ്പര പൂരകങ്ങളായി

അടരരുതെന്ന ഉല്‍ക്കടമായ
ദാഹത്തില്‍ ചില്ലക്ക് ഘനമേറി

കട പുഴകി വീണ മരത്തിന്‍റെ
സ്പന്ദനമായിമാറി പിന്നീട് ആ ചില്ല

7 അഭിപ്രായങ്ങൾ:

  1. മരവും ചില്ലയും-പിരിയാനാവാത്ത ബന്ധം. പിരിയുമ്പോള്‍ വേദനയും!

    മറുപടിഇല്ലാതാക്കൂ
  2. എഫ്ബിയില്‍ നിന്ന് ബ്ലോഗിലേക്ക് വന്നപ്പോള്‍ ചില്ലയുടെ ഭാവം മാറിയല്ലോ.
    നന്നായി.

    മറുപടിഇല്ലാതാക്കൂ
  3. സ്വാതന്ത്ര്യത്തിന്‍റെ മഞ്ഞുതുള്ളികള്‍
    അതില്‍ വീണു തിളങ്ങി
    ജന്മാന്തരങ്ങളില്‍ വസന്തവും
    ഗ്രീഷ്മവും ഹേമന്തവും
    ഒരേ ചില്ലയില്‍
    പരസ്പര പൂരകങ്ങളായി
    അടരരുതെന്ന ഉല്‍ക്കടമായ
    ദാഹത്തില്‍ ചില്ലക്ക് ഘനമേറി
    കട പുഴകി വീണ മരത്തിന്‍റെ
    സ്പന്ദനമായിമാറി പിന്നീട് ആ ചില്ല

    മറുപടിഇല്ലാതാക്കൂ