2014, ഏപ്രിൽ 4, വെള്ളിയാഴ്‌ച

മലകളില്‍ പെയ്ത മഴ



പെട്ടെന്നാണ് വലിയ ഇടികുടുക്കത്തോടെ മഴ പെയ്തത്...ആ മലയില്‍ നിന്നോ ഈ മലയില്‍ നിന്നോ എന്നറിയാതെ പടപടാന്നു പൊട്ടുന്നു ഇടി. നിമിഷങ്ങള്‍ കഴിഞ്ഞ് ഇടയിലൂടെ ചീറി പായുന്നു ഉലയിലെ തീപ്പാറല്‍ പോലൊരു മിന്നലും! കാറ്റും വീശി, ശക്തിയോടെ! ആലിപ്പഴമാണോ കുഞ്ഞു മഴത്തുള്ളിയാണോ വീഴുന്നതെന്നറിയാന്‍ ഞാന്‍ ജനലിലൂടെ പുറത്തേക്ക് തല നീട്ടി. തുള്ളിക്കൊരു കുടം തന്നെ! മല മുകളില്‍ നിന്ന് പെയ്തു വരുന്ന മഴക്കാഴ്ചയുടെ വിസ്മയാനുഭൂതി നഷ്ടമായില്ലെന്ന സന്തോഷം. മലകള്‍ക്ക് പലനിറം. ഇളം ചുവപ്പൊന്നിനെങ്കില്‍ മറ്റൊന്നിന് കറുകറുപ്പ്, ഇനിയൊന്നിനു ഇടകലര്‍പ്പ് ! അവയിലൂടെ മഴവെള്ളം ഒലിച്ചിറങ്ങുന്നത് ഒരു ദൂരക്കാഴ്ച! തണുത്തു കാണണം, പേരിനു പോലുമൊരു പച്ചനാമ്പില്ലാതെ തിളച്ചു നിന്ന മലനിരകള്‍...ഇത്തിരി പോന്ന ഒരു കുളിരുകോരി എന്‍റെ നെഞ്ചിലേക്കിട്ടിട്ടു മഴ പോയി, ഇനിയാരുടെ അഗ്നിഹൃദയത്തില്‍ ശൈത്യം പകരാനാണാവോ....ഇടവഴികളിലൂടെ മണ്ണിലേക്കിറങ്ങിയ നനവ്‌ ഇനി എത്ര നേരമെന്നോര്‍ത്ത് നില്‍ക്കുമ്പോള്‍ വീണ്ടും മഴ..ശാന്തമായ, നൂല്‍ പെയ്ത്ത്..പെയ്തുകൊണ്ടേയിരിക്കൂ മഴേ...അലയടങ്ങട്ടെ എന്‍റെ മനസ്സിലും...

6 അഭിപ്രായങ്ങൾ:

  1. ഇളം ചുവപ്പൊന്നിനെങ്കില്‍ മറ്റൊന്നിന് കറുകറുപ്പ്, ഇനിയൊന്നിനു ഇടകലര്‍പ്പ് ! അവയിലൂടെ മഴവെള്ളം ഒലിച്ചിറങ്ങുന്നത് ഒരു ദൂരക്കാഴ്ച! തണുത്തു കാണണം, പേരിനു പോലുമൊരു പച്ചനാമ്പില്ലാതെ തിളച്ചു നിന്ന മലനിരകള്‍...ഇത്തിരി പോന്ന ഒരു കുളിരുകോരി എന്‍റെ നെഞ്ചിലേക്കിട്ടിട്ടു മഴ പോയി, ഇനിയാരുടെ അഗ്നിഹൃദയത്തില്‍ ശൈത്യം പകരാനാണാവോ....

    മറുപടിഇല്ലാതാക്കൂ
  2. ഈ വേനല്‍ച്ചൂടില്‍ ഇടികുടുക്കത്തോടെ മഴപൊഴിഞ്ഞെങ്കില്‍!!!!!

    മറുപടിഇല്ലാതാക്കൂ
  3. അതേ അജിത്‌ജീ..മഴ കൊതിക്കാത്തവരായി ആരുണ്ട്‌!

    മറുപടിഇല്ലാതാക്കൂ
  4. വീണ്ടും മഴ
    ശാന്തമായ, നൂല്‍ പെയ്ത്ത്..
    പെയ്തുകൊണ്ടേയിരിക്കൂ മഴേ...
    അലയടങ്ങട്ടെ എന്‍റെ മനസ്സിലും...

    മറുപടിഇല്ലാതാക്കൂ
  5. എന്റെ വിരഹതപ്തമായ ഹൃദയത്തിലും ഒരു കുടന്ന കുളിര് കോരിയിട്ട് മഴ. ഇനിയെന്നു വരുമോ?

    മറുപടിഇല്ലാതാക്കൂ