2014, ഏപ്രിൽ 7, തിങ്കളാഴ്‌ച

നിലാവില്‍ വിരിഞ്ഞ പാരിജാതം..
ആരെങ്കിലും ഓര്‍ത്തുവോ, ഇന്നെന്‍റെ പൂവാടിയിലെ പാരിജാതം പൂത്തു വിടരുമെന്ന്?!

ഒരു നിലാവായ് അവന്‍ വന്നു തൊട്ടുണര്‍ത്തിയപ്പോള്‍ അവളൊരു പാരിജാതമായി പൂത്തുലഞ്ഞതാവാം..

നനുനനുത്ത വെളുത്ത കുഞ്ഞു പൂങ്കുലകള്‍ക്ക് മോഹിപ്പിക്കുന്ന സൗന്ദര്യമോ, അതോ സൗരഭ്യമോ?!

ഏറെ പ്രതീക്ഷകളോടെ അവള്‍ നാണിച്ച് തല താഴ്ത്തി കാതോര്‍ത്തു നിന്നു...

യാമങ്ങള്‍ നീണ്ട അവന്‍റെ മൗനം...അതില്‍ ചതഞ്ഞരഞ്ഞത് അവളുടെ സ്വപ്‌നങ്ങള്‍!

പിന്നെ, നിലാവിനൊപ്പം അവനും പോയി..ഒന്നും പറയാതെ..

അവള്‍ വീണ്ടും തനിച്ചായി.

അര്‍ക്കനുദിച്ചുയരും മുന്‍പേ കുഞ്ഞു പൂക്കള്‍ കണ്ണുനീര്‍ മുത്തുകളായി താഴെ വീണു ചിതറി. അവള്‍ ഭൂമിയുടെ മാറിലെ വിതുമ്പലായ് മാറി.


**ഇത് ഒമാനില്‍ ലഭ്യമാകുന്ന പാരിജാതം..ഹോളണ്ടില്‍ നിന്നും ഇറക്കുമതി. ഒരു വലിയ മരമാവില്ല..ചട്ടിയില്‍ നടാവുന്ന ചെറിയ ചെടി!പക്ഷേ ഇതിന്‍റെ പരിമളം അനിര്‍വചനീയം, നമ്മുടെ നാടന്‍ പാരിജാതത്തിന്റെ അതേ മണം !**

12 അഭിപ്രായങ്ങൾ:

 1. യാമങ്ങള്‍ നീണ്ട അവന്‍റെ മൗനം...അതില്‍ ചതഞ്ഞരഞ്ഞത് അവളുടെ സ്വപ്‌നങ്ങള്‍!

  മറുപടിഇല്ലാതാക്കൂ
 2. ഇത് പാരിജാതമൊന്നുമല്ല്...? തന്നെയുമല്ല അതിന്റെ പൂക്കള്‍ ഇത്ര വലുതുമല്ല, കണ്ടാല്‍ ഒരു കമ്മലിന്റെ പുറകിലെ നട്ടിന്റെ അത്രയേ ഉള്ളൂ അല്ലെങ്കില്‍ ഒരു ബേബി ബട്ടന്‍സ്..

  പിന്നെ എനിക്ക് തീരെ മണം കിട്ടുന്നില്ല.

  എന്തായാലും എന്തെങ്കിലും ഒക്കെ എഴുതി നിറക്കൂ. ഹേബി എഴുതുമ്പോള്‍ എന്റെ വയറ് നിറയുന്നു, സന്തോഷവും...

  മറുപടിഇല്ലാതാക്കൂ
 3. പ്രകാശേട്ടാ...പറഞ്ഞത് ശരിയാവാം..പക്ഷേ ഇത് എന്‍റെ തോട്ടത്തിലെ പാരിജാതം..ഹോളണ്ട് ഇല്‍ നിന്നും ഇറക്കുമതി..പറഞ്ഞറിയിക്കാനാവാത്ത സുഗന്ധം...എന്‍റെ സ്വന്തം പാരിജാതം..ഇവിടെ ഗള്‍ഫില്‍ ഇങ്ങനെയൊരു പൂമണം..അതെനിക്ക് ധാരാളം!

  മറുപടിഇല്ലാതാക്കൂ
 4. പാരിജാതത്തിന്റെ പരിമളം പോലെ സുന്ദരമായി അക്ഷരൺഗളെ കോർത്തിണക്കിയിരിക്കുന്നു... :)

  മറുപടിഇല്ലാതാക്കൂ
 5. ഒരു നിലാവായ് അവന്‍ വന്നു തൊട്ടുണര്‍ത്തിയപ്പോള്‍ അവളൊരു പാരിജാതമായി പൂത്തുലഞ്ഞതാവാം.

  മറുപടിഇല്ലാതാക്കൂ
 6. കവിതയുടെ മണം ഉള്ള വരികൾ
  നിലാവിന് പലപ്പോഴും
  സുഗന്ധമുണ്ട്

  മറുപടിഇല്ലാതാക്കൂ
 7. കവിതയുടെ മണം ഉള്ള വരികൾ
  നിലാവിന് പലപ്പോഴും
  സുഗന്ധമുണ്ട്

  മറുപടിഇല്ലാതാക്കൂ