2015, ഡിസംബർ 7, തിങ്കളാഴ്‌ച

പോകാനൊരിടം..


തിരിച്ചു പോകാനൊരിടമുണ്ട് 
അവിടെ ഒരു ശവകുടീരം തുറന്നിരിപ്പുണ്ട് 
ജനിച്ച അന്ന് എവിടെയോ കളഞ്ഞുപോയി
അതിന്റെ അടപ്പ്.
അതിനാലാണ് മരിച്ചപ്പോഴൊക്കെ 
ശവം എഴുന്നേറ്റു നടന്നത്.

തിരിച്ചു പോകാനൊരിടമുണ്ട്
അതിനടുത്തുണ്ടൊരു പച്ച തുരുത്ത്.
അവിടെയെന്നും മരിച്ചവരുടെ
നിശ്വാസങ്ങൾ പൂവിടുന്നു.
ഇനിയെന്റെ നിശ്വാസങ്ങളും പൂക്കളാവും.

ഇനി ഞാൻ മടങ്ങേണ്ടതില്ല
എന്നെ ഓർക്കാനിടയുണ്ടെങ്കിൽ
നീ അതിൽ നിന്നുമൊരു പൂ പറിയ്ക്കണം..
എന്റെ ഹൃദയത്തിൽ വെയ്ക്കണം 
അടയ്ക്കരുത് 
എനിക്ക് ശ്വാസം മുട്ടും.
നീ നടന്നു മറയും വരെ 
ഞാൻ കണ്ണുകൾ തുറക്കാതിരിക്കാം.
തിരിച്ചു പോകാനിനിയൊരു
ഇടവുമില്ലെനിയ്ക്ക്.

15 അഭിപ്രായങ്ങൾ:

  1. ഹബ്ബി , ഈ നല്ല വരികൾക്കും , തിരിച്ചു പോകാൻ ഒരിടം കാത്തിരിപ്പുണ്ടെന്ന ഒർമിപ്പിക്കലിനും , എന്റെ ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  2. തിരിച്ച്‌ പോകാനൊരിടമുണ്ട്‌ തന്നെ.

    മറുപടിഇല്ലാതാക്കൂ
  3. നിശ്വാസങ്ങള്‍ പൂവിടുന്ന പച്ചത്തുരുത്ത്.............
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. ഒരു വല്ല്ലാത്ത തുരുത്തിലേക്കാണല്ലോ തിരിച്ച് പോകേണ്ടത്

    മറുപടിഇല്ലാതാക്കൂ
  5. തിരിച്ചുപോകാത്ത ആരെങ്കിലുമുണ്ടോ!!!

    മറുപടിഇല്ലാതാക്കൂ
  6. അതെ... എല്ലാവരും ഓർക്കുക വല്ലപ്പോഴും... ഈ സത്യം...

    മറുപടിഇല്ലാതാക്കൂ
  7. തിരിച്ചുപോകാനിടമില്ലാത്ത തിരിച്ചുപോകാവുന്നു ജീവിതം. എന്ന് കവിത ഓർമ്മിപ്പിക്കുന്നു. കവിതയുടെ നോവ്‌ പടരുന്നുണ്ട്. നന്നായി എഴുതി.

    മറുപടിഇല്ലാതാക്കൂ
  8. thats the life changing realization..
    we are all destined towards the final frontier

    മറുപടിഇല്ലാതാക്കൂ
  9. എല്ലാവര്ക്കും നന്ദി... എന്റെ സ്നേഹവും..

    മറുപടിഇല്ലാതാക്കൂ
  10. "എന്നെ ഓർക്കാനിടയുണ്ടെങ്കിൽ
    നീ അതിൽ നിന്നുമൊരു പൂ പറിയ്ക്കണം..
    എന്റെ ഹൃദയത്തിൽ വെയ്ക്കണം "

    വരികൾ മനോഹരം...

    മറുപടിഇല്ലാതാക്കൂ
  11. എല്ലാവരും തിരിച്ചു പോകേണ്ടവര്‍ തന്നെ പ്രവാഹിനി

    മറുപടിഇല്ലാതാക്കൂ