2015, ഒക്‌ടോബർ 13, ചൊവ്വാഴ്ച

സൌന്ദര്യം ഒരു ശാപമായിത്തുടങ്ങുമ്പോൾ്.....

യു എസ്സി ലേയ്ക്കുള്ള വിസയ്ക്ക് വേണ്ടി ഒരു പോട്ടം പിടിയ്ക്ക്യാൻ സ്റ്റുഡിയോവിൽ പോയെന്റെ പൊന്നോ..


പശ്ച്ച്ചാത്തലത്തിൽ വെള്ള നിറം വേണം..

ഫോട്ടോഗ്രാഫർ എന്റെ പുറകിൽ വെള്ള വിരിച്ചു.

"ഹ്ഉം..ച്യാച്ചീ ആ പൊട്ടൊന്നു മാറ്റിക്കോളൂ, പൌഡർ തുടയ്ക്കൂ.. കഴുത്ത് നേരെ പിടിയ്ക്കൂ "

ഒട്ടിയ്ക്കുന്ന പൊട്ടായത് ഫാഗ്യം ന്നല്ലാണ്ടേ എന്ത് പറയാൻ!

ഞാൻ കഴുത്ത് നേരെയാക്കി..ന്നിട്ട് ഫ്ലാഷിനെയും മറികടക്കുന്നൊരു ചിരി ചിരിച്ചു.

"ചിരിയ്ക്കാൻ പാടില്ല.." ഫോട്ടോഗ്രാഫർക്കും ഗൌരവം .

ന്റമ്മൊവ്..ചിരിക്ക്യാതെ എങ്ങന്യാപ്പോ ..ഞാനെന്റെ ചിരി മായ്ച്ചു.

ക്ലിക്ക് ക്ലിക്ക് ക്ലിക്ക് മൂന്നു ക്ലിക്ക് .

"ന്തൂണ്ട്രാ ക്ടാവേ എന്തൂട്ടത് ഞാൻ മുടിയൊന്നു ശര്യാക്കട്രെക്കാ" ന്നു പറയണംന്നുണ്ടാർന്നു..പക്ഷെ അപ്ലയ്ക്കും പരിപാടി കഴിഞ്ഞു..

"ച്യാച്ചി അപ്രത്ത്‌ വാ കോപ്പി തരാം".

നിന്ക്കുള്ളത് ഞാൻ വെച്ചിട്ട്ണ്ട്രാ ന്നു ഞാൻ പല്ലിറുമ്മി.

"ഫോട്ടോഷോപ്പൊന്നും പാടില്ല്യ ദേ കോപ്പി അടിച്ചിട്ട് ഇതിങ്ങന്യാ തരും"..

"അപ്പോ ദാ കാണുന്ന കറുത്ത പാട്..കുഴി.. മുഴ.. ഒന്നും മായ്ക്കൂലാ ? പുരികക്കൊടികളും കണ്‍പീലികളും കറുപ്പിക്കില്ല്യാ? കൊഴുപ്പിക്കില്ല്യാ ?
ദെന്തൂട്ട്ണ് മാഷേ...ഒരു ദയേം ദാക്ഷിണ്ണ്യോം ഇല്ലാണ്ടേ "

"ച്യാച്ചി.. ഈ ഫോട്ടോയിൽ നമ്മള് ടച്ചിയാൽ എംബസ്സിയിൽ ചെല്ലുമ്പോ അല്ലെങ്കിൽ അമേരിക്കയിൽ ചെല്ലുമ്പോ എയർ പോർട്ടിൽ , അവര് തടഞ്ഞു നിർത്തും, വിടത്തില്ല. ആൾ മാറാട്ടത്തിന്‌ പിടിച്ചങ്ങു ഉള്ളിലും ഇടും . ഒറിജിനൽ രൂപോം കൊണ്ട് പോയാൽ അബടെ ചെല്ലുമ്പോ പണി എളുപ്പണ്ടല്ലോ. ചുമ്മാ  കുടുങ്ങാൻ നിക്കണ്ട.

ഈ മൂന്നെണ്ണത്തിൽ ച്യാച്ചിയ്ക്ക് എതിന്റ്യാ പ്രിന്റ്‌ വേണ്ടതെങ്കിൽ ച്യാച്ചീടെ ഇഷ്ടം പോലെ തെരെഞ്ഞെടുക്കൂ" .

ഹോ! യെന്തൊരു മഹാനുഫാവലൂ ...........
ഞാൻ നോക്കി..കോക്കാനുമല്ല മരപ്പട്ടീം അല്ല ..മൂന്നും ഒന്നുക്കൊന്നു മെച്ചം..
" ദേ ക്ടാവേ ന്നെ ക്കൊണ്ടോന്നും പറയിയ്ക്കണ്ട" ന്നു മനസ്സിൽ പറഞ്ഞിട്ട് ഞാൻ ഫോട്ടോ ഗ്രാഫറോടുപറഞ്ഞു ..

"ഏതായാലും എനിയ്ക്ക്കൊഴപ്പല്ല്യപ്പാ"...

ഇനി ഇതിൽ കൂടുതൽ എന്നാ കൊഴപ്പം വരാനാ !!!!!!..

ചട പടേന്ന്കോപ്പി എടുത്ത് കയ്യിൽ തന്ന പോട്ടം നോക്കി "ഇത് ഞാനല്ല" എന്ന് പറയാൻ പോലും നാവു പൊന്താതെ ഞാൻ സ്റ്റുഡിയോവിൽ നിന്നും ഇറങ്ങി.

അമേരിക്കയ്ക്ക് പോണ്ടാർന്നു!!!!

( ആ പോട്ടം ഇബടിട്ടാൽ ഇബടെ ആൾ മാറാട്ടം നടത്തീന്നാവും,..ഓരോ ഫോട്ടോ ഉണ്ടാക്കുന്ന പുകിലേയ്)

14 അഭിപ്രായങ്ങൾ:

 1. ന്നാലും...ഉന്തുട്ടാ‍ ആ ചെക്കനിട്ട് താങ്ങിയ ഡയലോഗ്സ്
  കലക്കി പൊരിച്ചടക്കിട്ടാ
  പിന്നെ
  അമേരിക്കൻ എംബസിക്ക് കൊടുത്ത
  പോട്ടം തന്നെ മതിയാവും യു.കെ ക്കാർക്കും
  ഇവിടേക്ക് വരുമ്പോൾ ആ പാസ്പോർട്ട് പോട്ടോ ഷേപ്പിൽ
  വരണ്ടാട്ടാ - -- ചുമ്മാ ആളോളെ പേടിപ്പിക്കണ്ടാന്ന് വെച്ചിട്ടാട്ടാ‍ാ....

  മറുപടിഇല്ലാതാക്കൂ
 2. ഹോ! യെന്തൊരു മഹാനുഫാവലൂ..........
  അസ്സലായീട്ടോ ഫോട്ടോപിടുത്തം!
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. കൊള്ളാം ,, നന്നായിട്ടുണ്ട് ,,,,,,
  എന്നിട്ട് ആ ഫോട്ടോ എവിടെ അതൂടെ ഉണ്ടായിരുന്നെങ്കി ,, കുറെ കൂടി ചിരിക്കാമായിരുന്നു ...
  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 4. haha thats interesting experience.. even gfor UK visa photo format also is complicated.. well, hopefully you got the visa or the interviewing Americans got confused seeing the photo on visa form?

  മറുപടിഇല്ലാതാക്കൂ
 5. കൊള്ളാട്ടാ..ഇമ്മക്കിഷ്ടായി ..കംസ്റ്റേസേരു കണ്ടിട്ട് പേടിക്കാര്ന്നാ മതി..:)

  മറുപടിഇല്ലാതാക്കൂ
 6. അതൂണ്ടല്ലടാ ക്ടാവെ അമേരിക്കെല് നമ്മള് പോവാത്തെ!!

  മറുപടിഇല്ലാതാക്കൂ
 7. തിരോന്തരം‌കാരൻ ഫോട്ടോഗ്രാഫർ ഒടുവിൽ വന്നപ്പോഴേക്കും തൃശൂർ, മലപ്പുറം വഴി പയ്യന്നൂരിലെത്തിയല്ലോ ഹാബി....

  മറുപടിഇല്ലാതാക്കൂ
 8. എവിടെയെല്ലാം അഭിപ്രായം കുറിക്കണം -വീണ്ടും ആശംസകള്‍. പിന്നെ പ്രായമാകും തോറും സൗന്ദര്യം കുറഞ്ഞു വരും എന്ന ബോധം ഉള്ളത് നല്ലതാണു കേട്ടോ.ആഹഹഹ

  മറുപടിഇല്ലാതാക്കൂ
 9. മത്തൻ കുത്ത്യാ കുംബളം മുളക്ക്യോ ന്നൊരു പാട്ട് കേൾക്കുന്നു :D

  മറുപടിഇല്ലാതാക്കൂ
 10. മാരകായി......
  അന്യായ പെടായാ പെടച്ചിരിര്ക്കണേ.....
  സീന് ശോകായാലെന്താ......പെട മാരകം
  നല്ലെഴുത്തിന് ആശംസകൾ.....

  മറുപടിഇല്ലാതാക്കൂ