2014, മാർച്ച് 7, വെള്ളിയാഴ്‌ച

എന്റെ മിഴിയിലെ പൂമ്പാറ്റ















ഒരു ദിവസം രാവിലെ ഉമ്മറത്തെ ചവിട്ടു പടിയില്‍ ഇരിക്കുമ്പോഴാണ് ചെടികള്‍ക്കിടയില്‍ നിന്നും തെറിച്ചു വീണത്‌, ആ ചിത്ര ശലഭം. പാവം, പറക്കമുറ്റിയിട്ടില്ല. കൊക്കൂണീന്ന് ദാ, ഇപ്പോ ഇറങ്ങീട്ടേയുള്ളൂ. അയ്യോടാ..മുറ്റത്ത്‌ ഇഷ്ടികയില്‍ പറ്റി പിടിച്ചിരിക്ക്യാ. ഞാന്‍ അടുത്ത് ചെന്ന് നാല് ക്ലിക്ക്! ഓരോ ക്ലിക്കിലും അത് അറ്റം ചുരുണ്ട ചിറകുകള്‍ മെല്ലെ മെല്ലെ വിടര്‍ത്തി പറക്കാന്‍ ശ്രമം നടത്തുന്നുണ്ട്. സ്വപ്നങ്ങളുടെ വര്‍ണ്ണ പൊട്ടുകള്‍ ചിറകുകളില്‍ ഒതുക്കിവച്ച്, ഒരു ജീവന്‍ കൂടി ഈ ഭൂമിയിലേക്ക്‌! എന്തെന്തു ആഗ്രഹങ്ങൾ..എന്തെന്തു പ്രതീക്ഷകൾ.. എല്ലാം സഫലമാകട്ടെ പൂമ്പാറ്റേ ... ഈ ഉല്ലാസപ്പൂങ്കാറ്റിൽ നീ പാറിപ്പറക്കൂ.. ജീവിതം നമുക്കിതൊന്നു മാത്രം! നോക്കിയിരിക്കേ, അതിന്റെ ചിറകുകള്‍ കൂടുതല്‍ വിരിഞ്ഞുവന്നു... അല്പനേരം സംശയിച്ചിരുന്നശേഷം പയ്യേ പറന്നുയര്‍ന്നു, ആദ്യം ഒരു ചെടിയില്‍, പിന്നെ ഒരു പൂവില്‍, വീണ്ടും ഒരു കൂട്ടം പൂക്കളില്‍...പിന്നെയെവിടെയൊക്കെയോ..ഒരു പൂങ്കാവനം തേടിയോ കൂട്ടരോടൊപ്പം ചേരാൻ മോഹിച്ചോ മറഞ്ഞു പോയതാവാം പക്ഷേ ആ മഞ്ഞപ്പൂമ്പാറ്റയെ ഞാനെന്റെ മിഴികളിൽ കെട്ടിയിട്ടു, പറന്നകലാതെ, എന്റെ അരികിലായ്..

9 അഭിപ്രായങ്ങൾ:

  1. പയ്യേ അത് പറന്നുയര്‍ന്നു, ആദ്യം ഒരു ചെടിയില്‍, പിന്നെ ഒരു പൂവില്‍, വീണ്ടും ഒരു കൂട്ടം പൂക്കളില്‍...ശേഷം അനന്ത വിഹായസ്സിലേക്ക്!

    മറുപടിഇല്ലാതാക്കൂ
  2. പാവം പൂമ്പാറ്റ...
    താമസിയാതെ കൊഴിഞ്ഞു വീഴുമെന്നറിയാതെ ഒരു ഭംഗിയുള്ള ജന്മം....!

    മറുപടിഇല്ലാതാക്കൂ
  3. so trivial a thing
    so fleeting a life
    yet, when we think about it, the whole story becomes so mesmerizing...

    മറുപടിഇല്ലാതാക്കൂ
  4. ചിത്രശലഭങ്ങള്‍ എപ്പോഴും സന്തോഷമായിരിയ്ക്കുന്നതിന്റെ രഹസ്യമെന്ത്!

    മറുപടിഇല്ലാതാക്കൂ
  5. പല പല നാളുകള്‍ …. പല പല നാളുകള്‍ ഞാനൊരു പുഴുവായി. പവിഴ കൂടിലുറങ്ങി. ഇരുളും വെട്ടവും അറിയാതങ്ങനെ ഇരുന്നു നാളുകള്‍ നീക്കി.

    മറുപടിഇല്ലാതാക്കൂ
  6. ഒരു ജീവന്‍ കൂടി ഈ ഭൂമിയിലേക്ക്‌! പാറിപ്പറന്നുല്ലസിക്കൂ പൂമ്പാറ്റേ ഈ ജീവിതം നമുക്കൊന്ന് മാത്രം!

    മറുപടിഇല്ലാതാക്കൂ
  7. ശലഭജന്മം സാർത്ഥകം ക്ഷണികമെങ്കിലും

    മറുപടിഇല്ലാതാക്കൂ